Monday, December 3, 2018

ഭിന്നശേഷി വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് പെരിന്തൽമണ്ണ ഗവൺമെൻറ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾ


       പെരിന്തൽമണ്ണ ഗവൺമെൻറ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രൗഡഗംഭീരമായ റാലിയോട് കൂടി വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂളിൽ പോസ്റ്റർ രചന, ലേഖനം പ്ലക്കാർഡ് നിർമ്മാണം എന്നീ  മത്സരങ്ങൾ വിപുലമായി സംഘടിപ്പിച്ചു. റാലിക്ക് സ്‌കൂൾ പ്രധാനധ്യാപിക ശ്രീ. വി എം സുനന്ദ ഫ്ലാഗ് ഓൺ ചെയ്തു.റിസോഴ്സ് അദ്ധ്യാപകൻ ടി ഷഫീഖ്, അധ്യാപകരായ പി .മുരളി, ടി.അബ്ദുള്ള,സി.ടി ശാന്തി, എസ്.രശ്മി, ജി ആശിസ്,ടി.ബി ശ്രീവിദ്യ,ശിനിജ  എന്നിവർ പങ്കെടുത്തു