Thursday, March 8, 2018

"HELLO ENGLISH"


 പെരിന്തൽമണ്ണ : പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാ നൈപുണ്യ വികസിപ്പിക്കുകയെന്ന വിശാല ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ' ഹലോ ഇംഗിഷ് " പദ്ധതിയുടെ സംസ്ഥാനതല ടെഔട്ട്പ്രോഗ്രാം , മലപ്പുറം എസ്.എസ്.എയ്ക്കു കീഴിലുളള, ജി. എൽ. പി. എസ്.പെരിന്തൽമണ്ണ ഈസ്റ്റ് സ്കൂളിൽ (പെരിന്തൽമണ്ണ ബി.ആർ.സി) ആരംഭിച്ചു.


 സംസ്ഥാനത്തെ പതിനാലു ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്കൂളിലും നാല് അഥവാ ഏഴ് ക്ലാസുകളിലാണ് സർവ്വ ശിക്ഷാ അഭിയാൻ പഠനക്കളരി സംഘടിപ്പിച്ചിരിക്കു ന്നത്. അഞ്ചു ദിവസത്തെ തുടർച്ചയായ പരിശീലനത്തിൽ ആകർഷകവും ആഹ്ലാദകരവു മായ അന്തരീക്ഷത്തിലാണ് ഇംഗ്ലിഷ് പഠനം നടക്കുക. കുട്ടികളിൽ ആശയവിനിമയശേഷി വളർത്തുക, ഒഴുക്കോടെ വായനക്കുളള അവസരമൊരുക്കുക; നാടകം, പ്രസംഗം, ഒരഭിമു ഖം, വാർത്തവായന തുടങ്ങിയ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഭാഷയുടെ സർഗ്ഗാത്മക തലത്തിലേക്ക് കുട്ടികളെ എത്തിക്കുക, നന്നായി എഴുതാനുളള ശീലം കൈവരിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ഈ ദിവസങ്ങളിൽ കുട്ടികളും പരിശീലകരും ഇംഗ്ലീഷിൽ മാത്രമാണ് ആശയങ്ങൾ കൈമാറുക. ട്രൈ  ഔട്ട് പ്രാഗ്രാമിന്റെ വിശകലനം സംസ്ഥാനതലത്തിൽ വരും ദിവസങ്ങളിൽ നടത്തും. തുടർന്ന് ആവശ്യമായ മാറ്റങ്ങളോടെ അവധിക്കാല പരിശീലനത്തിൽ ഉൾപ്പെടുത്തും.
 പെരിന്തൽമണ്ണയിൽ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം എസ്.എസ്. എ .ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. മുരളീധരൻ.പി.എസ്. നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ | ശീമതി. ശീജ.സി.ടി. അധ്യക്ഷയായി. സംസ്ഥാനതല പരിശീലനം സിദ്ധിച്ച ബിന്ദു.എസ്. (ട്രെയിനർ, മലപ്പുറം ബി.ആർ.സി), രഞ്ജിത്ത് കരുമാരക്കാടൻ (ട്രെയിനർ, അരീക്കോട് ബി.ഒരർ. സി) എന്നിവർ ക്ലാസ് നയിച്ചു. ബി.ആർ.സി ട്രെയിനർ ശ്രീമതി കെ.ബദറുന്നിസ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽ. ജി. കോമളം സ്വാഗതവും അധ്യാ പികയായ ദേവിക. പി.വി നന്ദിയും പറഞ്ഞു. ഇരുപത്തഞ്ച് കുട്ടികൾ പങ്കെടുക്കുന്ന പരി പാടിയുടെ സമാപനദിവസമായ മാർച്ച് 13ന് പൊതു ചടങ്ങ് സംഘടിപ്പിക്കും. അവിടെ വെച്ച് കുട്ടികൾക്ക് മികവ് പ്രകടിപ്പിക്കാനുളള ഒരവസരമൊരുക്കുകയും പഠനോല്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.


No comments:

Post a Comment