Monday, March 12, 2018

"ഗണിത വിജയം ജില്ലാ തല വിജയ പ്രഖ്യാപനം"



പെരിന്തൽമണ്ണ : മൂന്ന് ,നാല് ക്ലാസുകളിൽ ഗണിതത്തിൽ  പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന "ഗണിത വിജയം " പദ്ധതിയുടെ ജില്ലാതല വിജയ പ്രഖ്യാപനം മലപ്പുറം എസ്.എസ്.എ യ്ക്കു കീഴിലുള്ള ജി .എം.എൽ.പി.എസ്  പള്ളിക്കുത്തു വെച്ച് നടന്നു .സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട പതിനാറു കുട്ടികൾക്ക് , ഇരുപതു ദിവസങ്ങളിലായി  നാൽപതു മൊഡ്യൂളുകൾ ഉപയോഗിച്ചാണ് ,പരിശീലനം നൽകിയത്. ആദ്യ ഘട്ടമായി  സ്കൂളിൽ  ഗണിത ലാബ് സജ്ജീകരിച്ചു .രക്ഷിതാക്കളുടെയും കുട്ടികളുടേയും സഹകരണത്തോടെ പഠനത്തിനാവശ്യമായ ഗണിതോപകരണങ്ങൾ നിർമ്മിച്ചു്. തുടർന്നു പരിശീലനത്തിന് പെരിന്തൽമണ്ണ ബി .ആർ .സി യിലെ ട്രെയിനർമാരും സ്കൂളിലെ അധ്യാപകരായ സ്വപ്ന കെ. എ, ശ്രീലത എന്നിവരും നേതൃത്വം നൽകി.വിജയ പ്രഖ്യാപന ചടങ്ങിൽ വെച്ച് സംഖ്യാബോധവുമായി ബന്ധപ്പെട്ട പ്രവർത്തനമായ    "എ.ടി.എം.  കൗണ്ടർ "  സദസ്സിന് മുമ്പിൽ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികളും സംഖ്യാബോധം എന്ന മേഖലയിലെ തങ്ങളുടെ അവഗാഹം പ്രകടമാക്കി.   മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി സുധാകരൻ വിജയപ്രഖ്യാപനം നിർവ്വഹിച്ചു. എസ്. എസ്. എ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ.ടി.വി.മോഹനകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: അന്നമ്മ വളളിയാംതടത്തിൽ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി: റഫീഖാ ബഷീർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ: ഹരീഷ് ബാബു.പി. മേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ: രാമദാസ്.പി, പി..ടി.എ പ്രസിഡണ്ട് മുസ്തഫ.പി, വിദ്യാലയ വികസന സമിതിയംഗം ശ്രീ: അമീർ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മഞ്ചേരി ബി.ആർ.സി.യിലെ ട്രെയിനർ ശ്രീ: പി.ടി.മണികണ്ഠൻ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച്, സ്പെഷ്യലിസ്റ്റ് അധ്യാപകർ ആലപിച്ച സംസ്ഥാനതല അവതരണ ഗാനം ചടങ്ങിന് കൊഴുപ്പേകി. സ്കൂൾ പ്രധാനാധ്യാപിക ഷൈലജ .എം.വി സ്വാഗതവും പെരിന്തൽമണ്ണ ബി.പി.ഒ ശ്രീമതി: ശ്രീജ സി ടി. നന്ദിയും പറഞ്ഞു.












No comments:

Post a Comment