Tuesday, March 13, 2018

"ഹലോ ഇംഗ്ലീഷ് " ട്രൈ ഔട്ട് വിജയ ദിനം

 പെരിന്തൽമണ്ണ: മലപ്പുറം എസ്.എസ്.എ യ്ക്ക് കീഴിലുള്ള ജി.എൽ.പി.എസ് പെരിന്തൽമണ്ണ (ഈസ്റ്റ് ) യിൽ മാർച്ച് 6 മുതൽ നടന്ന് വന്നിരുന്ന "ഹലോ ഇംഗ്ലീഷ് " ട്രൈ ഔട്ട് സമാപിച്ചു. ട്രൈ ഔട്ട് വിജയദിനാഘോഷം, പെരിന്തൽമണ്ണ നഗരസഭ ഉപാധ്യക്ഷ ശ്രീമതി: നിഷി അനിൽ രാജ് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ നേടിയ മികവിന്റെ പ്രകടനവും ഉൽപ്പന്നങ്ങളുടെ പ്രദർശനവും പൊതു സമൂഹ സമക്ഷം അവതരിപ്പിക്കപ്പെട്ടു. കുട്ടികൾ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ്, പുസ്തക വിശകലനം,        തീംസോംഗ് ,       നാടകം    എന്നിവ രക്ഷിതാക്കൾക്ക് നവ്യാനുഭവമായി. ചടങ്ങിൽ പെരിന്തൽമണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ അജിത് മോൻ അധ്യക്ഷനായി. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ എൻ.നാസർ പദ്ധതി വിശദീകരണവും, ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ് മുരളീധരൻ കുട്ടികൾക്കുള്ള പങ്കാളിത്ത സർട്ടി വിക്കറ്റുകളുടെ വിതരണവും ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഷാനവാസ് ആശംസയർപ്പിച്ചു. ട്രൈ ഔട്ട് ക്ലാസ് നയിച്ച രഞ്ജിത് കരുമരക്കാടൻ, ബിന്ദു.എസ് എന്നിവർ അനുഭവം പങ്ക് വെച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീമതി: സി .ടി .ശ്രീജ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി: എൽ.ജി.കോമളം നന്ദിയും പറഞ്ഞു.









Monday, March 12, 2018

"ഗണിത വിജയം ജില്ലാ തല വിജയ പ്രഖ്യാപനം"



പെരിന്തൽമണ്ണ : മൂന്ന് ,നാല് ക്ലാസുകളിൽ ഗണിതത്തിൽ  പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന "ഗണിത വിജയം " പദ്ധതിയുടെ ജില്ലാതല വിജയ പ്രഖ്യാപനം മലപ്പുറം എസ്.എസ്.എ യ്ക്കു കീഴിലുള്ള ജി .എം.എൽ.പി.എസ്  പള്ളിക്കുത്തു വെച്ച് നടന്നു .സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട പതിനാറു കുട്ടികൾക്ക് , ഇരുപതു ദിവസങ്ങളിലായി  നാൽപതു മൊഡ്യൂളുകൾ ഉപയോഗിച്ചാണ് ,പരിശീലനം നൽകിയത്. ആദ്യ ഘട്ടമായി  സ്കൂളിൽ  ഗണിത ലാബ് സജ്ജീകരിച്ചു .രക്ഷിതാക്കളുടെയും കുട്ടികളുടേയും സഹകരണത്തോടെ പഠനത്തിനാവശ്യമായ ഗണിതോപകരണങ്ങൾ നിർമ്മിച്ചു്. തുടർന്നു പരിശീലനത്തിന് പെരിന്തൽമണ്ണ ബി .ആർ .സി യിലെ ട്രെയിനർമാരും സ്കൂളിലെ അധ്യാപകരായ സ്വപ്ന കെ. എ, ശ്രീലത എന്നിവരും നേതൃത്വം നൽകി.വിജയ പ്രഖ്യാപന ചടങ്ങിൽ വെച്ച് സംഖ്യാബോധവുമായി ബന്ധപ്പെട്ട പ്രവർത്തനമായ    "എ.ടി.എം.  കൗണ്ടർ "  സദസ്സിന് മുമ്പിൽ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവൻ കുട്ടികളും സംഖ്യാബോധം എന്ന മേഖലയിലെ തങ്ങളുടെ അവഗാഹം പ്രകടമാക്കി.   മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വി സുധാകരൻ വിജയപ്രഖ്യാപനം നിർവ്വഹിച്ചു. എസ്. എസ്. എ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ.ടി.വി.മോഹനകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: അന്നമ്മ വളളിയാംതടത്തിൽ അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി: റഫീഖാ ബഷീർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ: ഹരീഷ് ബാബു.പി. മേലാറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ: രാമദാസ്.പി, പി..ടി.എ പ്രസിഡണ്ട് മുസ്തഫ.പി, വിദ്യാലയ വികസന സമിതിയംഗം ശ്രീ: അമീർ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. മഞ്ചേരി ബി.ആർ.സി.യിലെ ട്രെയിനർ ശ്രീ: പി.ടി.മണികണ്ഠൻ രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച്, സ്പെഷ്യലിസ്റ്റ് അധ്യാപകർ ആലപിച്ച സംസ്ഥാനതല അവതരണ ഗാനം ചടങ്ങിന് കൊഴുപ്പേകി. സ്കൂൾ പ്രധാനാധ്യാപിക ഷൈലജ .എം.വി സ്വാഗതവും പെരിന്തൽമണ്ണ ബി.പി.ഒ ശ്രീമതി: ശ്രീജ സി ടി. നന്ദിയും പറഞ്ഞു.












Thursday, March 8, 2018

"HELLO ENGLISH"


 പെരിന്തൽമണ്ണ : പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഇംഗ്ലിഷ് ഭാഷാ നൈപുണ്യ വികസിപ്പിക്കുകയെന്ന വിശാല ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ' ഹലോ ഇംഗിഷ് " പദ്ധതിയുടെ സംസ്ഥാനതല ടെഔട്ട്പ്രോഗ്രാം , മലപ്പുറം എസ്.എസ്.എയ്ക്കു കീഴിലുളള, ജി. എൽ. പി. എസ്.പെരിന്തൽമണ്ണ ഈസ്റ്റ് സ്കൂളിൽ (പെരിന്തൽമണ്ണ ബി.ആർ.സി) ആരംഭിച്ചു.


 സംസ്ഥാനത്തെ പതിനാലു ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്കൂളിലും നാല് അഥവാ ഏഴ് ക്ലാസുകളിലാണ് സർവ്വ ശിക്ഷാ അഭിയാൻ പഠനക്കളരി സംഘടിപ്പിച്ചിരിക്കു ന്നത്. അഞ്ചു ദിവസത്തെ തുടർച്ചയായ പരിശീലനത്തിൽ ആകർഷകവും ആഹ്ലാദകരവു മായ അന്തരീക്ഷത്തിലാണ് ഇംഗ്ലിഷ് പഠനം നടക്കുക. കുട്ടികളിൽ ആശയവിനിമയശേഷി വളർത്തുക, ഒഴുക്കോടെ വായനക്കുളള അവസരമൊരുക്കുക; നാടകം, പ്രസംഗം, ഒരഭിമു ഖം, വാർത്തവായന തുടങ്ങിയ വിവിധ സങ്കേതങ്ങൾ ഉപയോഗിച്ച് ഭാഷയുടെ സർഗ്ഗാത്മക തലത്തിലേക്ക് കുട്ടികളെ എത്തിക്കുക, നന്നായി എഴുതാനുളള ശീലം കൈവരിക്കുക എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ. ഈ ദിവസങ്ങളിൽ കുട്ടികളും പരിശീലകരും ഇംഗ്ലീഷിൽ മാത്രമാണ് ആശയങ്ങൾ കൈമാറുക. ട്രൈ  ഔട്ട് പ്രാഗ്രാമിന്റെ വിശകലനം സംസ്ഥാനതലത്തിൽ വരും ദിവസങ്ങളിൽ നടത്തും. തുടർന്ന് ആവശ്യമായ മാറ്റങ്ങളോടെ അവധിക്കാല പരിശീലനത്തിൽ ഉൾപ്പെടുത്തും.
 പെരിന്തൽമണ്ണയിൽ നടക്കുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം എസ്.എസ്. എ .ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ. മുരളീധരൻ.പി.എസ്. നിർവ്വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ | ശീമതി. ശീജ.സി.ടി. അധ്യക്ഷയായി. സംസ്ഥാനതല പരിശീലനം സിദ്ധിച്ച ബിന്ദു.എസ്. (ട്രെയിനർ, മലപ്പുറം ബി.ആർ.സി), രഞ്ജിത്ത് കരുമാരക്കാടൻ (ട്രെയിനർ, അരീക്കോട് ബി.ഒരർ. സി) എന്നിവർ ക്ലാസ് നയിച്ചു. ബി.ആർ.സി ട്രെയിനർ ശ്രീമതി കെ.ബദറുന്നിസ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രധാനാധ്യാപിക എൽ. ജി. കോമളം സ്വാഗതവും അധ്യാ പികയായ ദേവിക. പി.വി നന്ദിയും പറഞ്ഞു. ഇരുപത്തഞ്ച് കുട്ടികൾ പങ്കെടുക്കുന്ന പരി പാടിയുടെ സമാപനദിവസമായ മാർച്ച് 13ന് പൊതു ചടങ്ങ് സംഘടിപ്പിക്കും. അവിടെ വെച്ച് കുട്ടികൾക്ക് മികവ് പ്രകടിപ്പിക്കാനുളള ഒരവസരമൊരുക്കുകയും പഠനോല്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.


CRCC SCHOOL DATA COLLECTION FORMAT PDF


                                CRCC SCHOOL DATA COLLECTION FORMAT PDF




https://drive.google.com/file/d/1yX4ZY17Q86adwk-aVIsNtoEGcZAST2bT/view?usp=sharing